Tuesday, January 20, 2026

‘കടലിനടിയിലൂടെ നടന്ന് കാഴ്ചകള്‍ കാണാം’ എക്സ്പോ തുടങ്ങി

Must Read

കോഴിക്കോട്: ‘കടലിന്നടിയിലൂടെ നടന്ന്’ കടല്‍ക്കാഴ്ചകള്‍ കാണാന്‍ സൗകര്യമൊരുക്കുന്ന അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയമായ മിറാക്കോളോ-ദി വിസ്പറിങ് സീ എക്സ്പോ കോഴിക്കോട്ട് തുടങ്ങി.

കടലിന്നടിയിലൂടെ നടക്കുന്ന പ്രതീതിയുണര്‍ത്തി ഗ്ലാസ് തുരങ്കത്തിലൂടെ നടന്ന് കടലിന്നടിയിലെ വിസ്മയക്കാഴ്ചകളും പതിനായിരത്തോളം വരുന്ന മത്സ്യങ്ങളെയും കടല്‍ ജീവികളെയും കാണാന്‍ കഴിയുന്നതാണ് എക്സ്പോ.
കൊച്ചി ആസ്ഥാനമായ നീല്‍ എന്റര്‍ടൈന്‍മെന്റ് ആണ് എക്സ്പോ സംഘടിപ്പിക്കുന്നത്.

നവംബര്‍ 27 വരെ മറൈന്‍ ഗ്രൗണ്ടിലാണ് പ്രദര്‍ശനം. പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ ഒമ്പത് വരെയും അവധിദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഒമ്പത് വരെയും പ്രദര്‍ശനം ഉണ്ടാവും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img