കോഴിക്കോട്: ഓര്‍മകളുടെ ഗുല്‍മോഹര്‍ തണലില്‍ 36 വര്‍ഷത്തിന് ശേഷം അവര്‍ വീണ്ടും ഒത്തു ചേര്‍ന്നു. ഫാറൂക്ക് കോളേജില്‍ 1984 – 86 അധ്യയന വര്‍ഷത്തില്‍ പ്രീ-ഡിഗ്രി ബാച്ചില്‍ പഠിച്ച വിദ്യാര്‍ത്ഥികളാണ് ഗുല്‍മോഹര്‍ -86 എന്നപേരില്‍ ഫാറൂക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംഗമിച്ചത്.
ഫാറൂക്ക് കോളേജ്പ്രിന്‍സിപ്പല്‍,ഡോ.കെ എം.നസീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു .ജസീമ റാഫി അധ്യക്ഷത വഹിച്ചു .ഡോ.അബ്ദുല്‍ അസീസ് അനുസ്മരണ പ്രഭാഷണം നടത്തി .മുഹമ്മദ് റാഫി ആശംസ അര്‍പ്പിച്ചു സംസാരിച്ചു.
സക്കീര്‍ ഹുസൈന്‍ സ്വാഗതവും ഡോ.സാഹിറ വി .ബി . നന്ദിയും പറഞ്ഞു.നസീറ ,ഡോ. നൗഫിറ , അഷ്‌റഫ് കാവില്‍, ഫൗലാദ്, ബിന്ദു , സുമ ,വീരമണി, റാഫി വിസ്മത്ത്,അഷ്‌ക്കര്‍, മന്‍സൂര്‍, മൈമൂന, അഷ്‌റഫ് ,റഹീമ , ഡോ .ഹാഷിം, ഹാരിസ്, തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .അഷ്‌ക്കറും സജീവും റിയാസും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി .



