Thursday, January 15, 2026

ഓണാഘോഷം: ബീച്ചില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

Must Read

കോഴിക്കോട്: ഇന്ന് മുതല്‍ ഞായറാഴ്ച വരെ ബീച്ചില്‍ ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിനാല്‍ വൈകുന്നേരം നാലു മുതല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. വാഹനങ്ങള്‍ കെ.ടി.സി ഗ്രൗണ്ടിലോ, മേയര്‍ഭവന്റെ സമീപമുള്ള ലയോള സ്‌കൂള്‍ ഗ്രൗണ്ടിലോ നിര്‍ത്തിയിടണം.

തളി ക്ഷേത്രം പരിസരത്തുള്ള പരിപാടിയില്‍ പങ്കെടുക്കാനും കാണാനും എത്തുന്നവര്‍ വാഹനങ്ങള്‍ സാമൂതിരി ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. റോഡില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല.

നാളെ ഫറോക്ക് വഴി കോഴിക്കോട് സിറ്റിയിലേക്ക് വരുന്ന വാഹനങ്ങള്‍ ഫറോക്ക് പുതിയ പാലം വഴിയാണ് യാത്ര തുടരേണ്ടത്. രണ്ട് മണി മുതല്‍ ഫറോക്ക് പഴയപാലം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img