കോഴിക്കോട് ഓണത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് സെപ്റ്റംബര്‍ 1 മുതല്‍ മിന്നല്‍ പരിശോധന നടത്തും. പരിശോധനയുടെ ഭാഗമായി ജില്ലയില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. രാവിലെ 9 മണി മുതല്‍ രാത്രി 8 വരെയാണ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുക. മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, പാക്കേജ് കമ്മോഡിറ്റീസ് നിയമപ്രകാരം ആവശ്യമായ പ്രഖ്യാപനങ്ങള്‍ ഇല്ലാത്ത പായ്ക്കറ്റുകള്‍ വില്‍പ്പന നടത്തുക, അളവിലും തൂക്കത്തിലും കുറവ് വരുത്തി വില്‍പ്പന നടത്തുക തുടങ്ങിയവ കണ്ടെത്തി നടപടി സ്വീകരിക്കും.
ജില്ലയില്‍ ഉപഭോക്താക്കള്‍ക്ക് പരാതി പരിഹാരത്തിനായി ഹെല്‍പ്പ് ഡെസ്‌ക് തുറന്നു. ടോള്‍ ഫ്രീ നമ്പര്‍: 1800 425 4835, കോഴിക്കോട്- 0495 2374203, 8281698115. കൊയിലാണ്ടി- 8281698110, വടകര- 8281698113. താമരശ്ശേരി- 9400064091.



