Saturday, December 13, 2025

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കാട്ട് പോത്ത് എടുത്തു ചാടി

Must Read

കുമളി : ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കാട്ടുപോത്ത് ചാടി. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഇന്ന് (വെള്ളി) രാവിലെ ആറോടെ കൊട്ടാരക്കര- ഡിണ്ടുക്കല്‍ ദേശീയ പാതയില്‍ കുമളിക്ക് സമീപം ചെളിമടയിലായിരുന്നു സംഭവം.
കോട്ടയം കറുകച്ചാലില്‍ നിന്നും ബംഗളൂരുവിലേക്ക് പോകാന്‍ ഇതുവഴി എത്തിയ ജോജി ചെറിയാനും കുടുംബവും സഞ്ചരിച്ച കാറിനു മുകളിലേക്കാണ് കാട്ടുപോത്ത് എടുത്ത് ചാടിയത്. പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്നുള്ള ദേശീയ പാതയിലേക്ക് പത്തടിയോളം ഉയരമുള്ള കാപ്പിത്തോട്ടത്തില്‍ നിന്നാണ് കാട്ടുപോത്ത് ചാടിയത്. ബോണറ്റിനു മുകളിലേക്ക് വീണതിനാല്‍ കാറിന്റെ ചില്ല് ഉള്‍പ്പെടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img