Thursday, January 15, 2026

ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

Must Read

കണ്ണൂര്‍ :പേരാവൂരില്‍ ഇന്നലെ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി.ആരോഗ്യവകുപ്പിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് നാദിറയുടെ രണ്ടര വയസ്സുള്ള മകള്‍ നുമാ തസ്ലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

പത്തനംതിട്ട സ്വദേശികളായ കുടുംബം താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലേയ്ക്ക് ഉരുള്‍പൊട്ടലില്‍ വെള്ളം ഇരച്ചുകയറി തറയിലിരുന്ന് കളിക്കുകയായിരുന്ന കുഞ്ഞ് ഒഴുകിപ്പോകുകയായിരുന്നു.പുലര്‍ച്ചെ വരെ തിരഞ്ഞെങ്കിലും പ്രതികൂല കാലാവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ വീടിന്റെ ഇരുന്നൂറ് മീറ്റര്‍ അകലെയുള്ള കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

നെടുംപൊയില്‍,ചീക്കേരി കോളനി,നെടുംപുറംചാല്‍ എന്നിവിടങ്ങളിലാണ്ഉരുള്‍പൊട്ടലുണ്ടായത്.തൊണ്ടിയില്‍,നെടുംപൊയില്‍,കൊമ്മേരി ടൗണുകളില്‍ വെള്ളം കയറി.പ്രദേശങ്ങള്ല്‍ ഫയര്‍ഫോഴ്‌സിന് എത്താന്‍ സാധിക്കാത്തത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img