കോഴിക്കോട് : ഇന്ത്യയിലാദ്യത്തെ റിസ്‌ക്ക് ഫ്രീ ജോയിന്റ് വെഞ്ച്വര്‍ ഫ്രാഞ്ചൈസി പ്ലാറ്റ്‌ഫോമായ ജോറിന്റെ ആഭിമുഖ്യത്തില്‍ റിംഗ്‌സ് പ്രൊമോസ് , കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്കുമായി സഹകരിച്ച് ഒരു ലക്ഷം പുതുസംരംഭകര്‍ക്കായി വായ്പ പദ്ധതിയ്ക്കുള്ള അംഗീകാര പത്രം നല്‍കുന്നതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ ഒന്നിന് രാവിലെ 11 മണി മുതല്‍ വൈകിട്ട് 6 വരെ ബീച്ച് ഫ്രീഡം സ്വകയറിന് പുറക് വശം പ്രത്യേകം തയ്യാറാക്കിയ ഗ്രാന്റ് മലബാര്‍ ജോര്‍ ഫെയറില്‍ സ്വയം തൊഴില്‍ വായ്പ ലഭ്യമാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ നടക്കും.
ജോര്‍ ഫെയര്‍ ഉദ്ഘാടനം എം കെ രാഘവന്‍ എം പി നിര്‍വ്വഹിക്കും. എം എല്‍ എ മാരായ തോട്ടത്തില്‍ രവീന്ദ്രന്‍ , എം കെ മുനീര്‍, മാതൃഭൂമി ഡയറക്ടര്‍ പി വി ഗംഗാധരന്‍ , ഷെവലിയാര്‍ സി ഇ ചാക്കുണ്ണി, റിംഗ്‌സ് പ്രൊമോസ് മാനേജിംഗ് ഡയറക്ടര്‍ ജാക്‌സണ്‍ ജോയ് എന്നിവര്‍ പങ്കെടുക്കും. യാതൊരു ജാമ്യ വ്യവസ്ഥകളുമില്ലാതെ 50,000 രൂപ മുതല്‍ 15 ലക്ഷം രൂപ വരെയാണ് ലോണ്‍ സൗകര്യം ലഭ്യമാക്കുക.
വായ്പ പദ്ധതി പരമാവധി ലാഭകരമായി ഉപയോഗപ്പെടുത്തുന്നതിനായി വിജയകരമായി നടപ്പിലാക്കിയിട്ടുള്ള 20 ലധികം പ്രൊജക്റ്റ് മോഡലുകളും 7 സ്വതന്ത വ്യാപാര സഹായവും ജോര്‍ നല്‍കും .പദ്ധതി എല്ലാ വര്‍ഷവും നടത്താനും മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനുമാണ് തീരുമാനമെന്ന് ജോര്‍ ചെയര്‍മാന്‍ ജെയ്‌സണ്‍ അറയ്ക്കല്‍ ജോയ് പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് ജില്ലയ്ക്കകത്തുള്ള സംരംഭകര്‍ക്ക് 50, 000 രൂപ മുതല്‍ വായ്പ അനുവദിക്കുന്നതെന്ന് കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ജി നാരായണ്‍കുട്ടി പറഞ്ഞു.
ജോര്‍ ഫെയറിന്റെ ലോഗോ കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ജി നാരായണ്‍കുട്ടി പ്രകാശനം ചെയ്തു.



