Thursday, January 15, 2026

ഒരുമിച്ചുള്ള നാല്‍പത്തിമൂന്ന് വര്‍ഷങ്ങള്‍; വിവാഹ വാര്‍ഷിക പോസ്റ്റ് പങ്കുവെച്ച് മുഖ്യമന്ത്രി

Must Read

തിരുവനന്തപുരം:നാല്‍പത്തി മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രി വിവാഹ വാര്‍ഷിക വിവരം അറിയിച്ചത്.

ഇന്ന് ഞങ്ങളുടെ നാല്‍പ്പത്തിമൂന്നാം വിവാഹ വാര്‍ഷികം എന്ന അടിക്കുറിപ്പോടെയാണ് മുഖ്യമന്ത്രി ഫോട്ടോ പങ്കുവെച്ചത്. നിരവധി പേരാണ് പോസ്റ്റിനു കീഴെ ആശംസകളുമായെത്തിയത്.

കഴിഞ്ഞ വിവാഹ വാര്‍ഷിക ദിനത്തിലും മുഖ്യമന്ത്രി ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. ‘ഒന്നിച്ചുള്ള നാല്‍പത്തി രണ്ട് വര്‍ഷങ്ങള്‍’ എന്ന അടിക്കുറിപ്പോടെയാണ് മുഖ്യമന്ത്രി അന്ന് വിവാഹവാര്‍ഷിക പോസ്റ്റ് പങ്കുവെച്ചത്.

1979 സെപ്തംബര്‍ 2ന് തലശ്ശേരി ടൗണ്‍ഹാളില്‍ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനും തൈക്കണ്ടിയില്‍ കമലയും വിവാഹിതരായത്. വിവാഹിതനാകുമ്പോള്‍ കൂത്തുപറമ്പ് എംഎല്‍എയും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു പിണറായി വിജയന്‍.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img