കൊച്ചി: പോളിങ് ബൂത്തില്‍ വെച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണനും പൊലീസും തമ്മില്‍ തര്‍ക്കം. വോട്ടെടുപ്പ് നടക്കുന്ന സ്‌കൂള്‍ വളപ്പില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത് പൊലീസ് വിലക്കിയതാണ് തര്‍ക്കത്തിന് കാരണം.
ലൊയോള എല്‍പി സ്‌കൂളിലെ ബൂത്തിലെത്തിയ എ എന്‍ രാധാകൃഷ്ണന്‍ സ്‌കൂള്‍ വളപ്പിനുള്ളില്‍ വെച്ച് മാധ്യമങ്ങളെ കണ്ടതോടെ പൊലീസ് തടഞ്ഞു. സ്‌കൂളിന് പുറത്ത് മാത്രമേ മാധ്യമങ്ങളെ കാണാന്‍ പാടുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി തയാറായില്ല.
വേണമെങ്കില്‍ നിങ്ങള്‍ കേസെടുത്തോ, അത് പിണറായി വിജയനോട് പോയി പറഞ്ഞാല്‍ മതി എന്നെല്ലാം എ എന്‍ രാധാകൃഷ്ണന്റെ പ്രതികരണം വന്നു. ബൂത്തിന് ഇരുന്നൂറ് മീറ്ററെങ്കിലും അകലെയായെ മാധ്യമങ്ങളെയും ക്യാമറകളെയും അനുവദിക്കാനാകൂ എന്നാണ് പൊലീസ് വ്യക്തമാക്കിയത്.



