നൂതന ടെക്‌നോളജിയില്‍ എന്‍ ഐ ടി യിലെ സംഭാവന ഏറെ വലുതെന്ന് വൈസ് അഡ്മിറല്‍ പുനീത് കുമാര്‍ ഭേല്‍
കോഴിക്കോട് : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും മെഷീന്‍ ലേര്‍ണിങ് ലും ഉള്‍പ്പെടെയുള്ള നൂതന ടെക്‌നോളജിയില്‍ പ്രാഗല്‍ഭ്യം നേടിയ എന്‍ ഐ ടി യിലെ ഉദ്യോഗാര്‍ത്ഥികള്‍ ലോകത്ത് വിവിധ മേഖലയില്‍ മാറ്റം വരുത്തി കൊണ്ടിരിക്കുന്നതായി ഏഴിമല നാവിക അക്കാദമി വൈസ് അഡ്മിറല്‍ പുനീത് കുമാര്‍ ഭേല്‍ പറഞ്ഞു. എന്‍ ഐ ടി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം വേള്‍ഡ് നെക്റ്റ് മീറ്റ് – 22 ‘സ്പാര്‍ക്കില്‍ ‘ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ നൂതന ടെക്‌നോളജിയിലുണ്ടായ പുതിയ മാറ്റങ്ങള്‍ക്ക് എന്‍ ഐ ടി യുടെ സംഭാവന ഏറെ വലുതാണെന്നും പുനീത് കുമാര്‍ ഭേല്‍ കൂട്ടിച്ചേര്‍ത്തു.
അലുമ്‌നി അസോസിയേഷന്‍ വേള്‍ഡ് പ്രസിഡന്റ് കെ എസ് സുധാകരന്‍ അധ്യക്ഷത വഹിച്ചു. എന്‍ ഐ ടി ഡയറക്ടര്‍ – പ്രസാദ് കൃഷ്ണ, കൊച്ചി റിഫൈനറി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ – കെ അജിത് കുമാര്‍ മുഖ്യതിഥികളായി. ബോര്‍ഡ് ഓഫ് ഗവര്‍ണ്ണര്‍ സ് – ഗജാല യോഗാനന്ദ് , , പാസ്റ്റ് പ്രസിഡന്റ് – ജോണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു . അലുമ്‌നി കാലിക്കറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് -പി സതീഷ് സ്വാഗതവും വേള്‍ഡ് നെറ്റ് സെക്രട്ടറി – ജോസഫ് ഫിലിപ്പ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രശസ്ത ഗായകന്‍ അനൂപ് ശങ്കറിന്റെ ഗാന വിരുന്ന് അവതരിപ്പിച്ചു.
നാളെ രാവിലെ 10 മുതല്‍ 1 മണി വരെ എന്‍ ഐ ടി ക്യാമ്പസില്‍ വജ്ര ജൂബിലി ആഘോഷത്തില്‍ കൂട്ടായ്മ ഒത്ത് കൂടും. തുടര്‍ന്ന് ഉച്ചക്ക് ശേഷം ജനറല്‍ ബോഡി യോഗം നടക്കും. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും. വൈകുന്നേരം 4 മണിക്ക് സരോവരം ട്രെഡ് സെന്ററില്‍ സമാപന ചടങ്ങ് നടക്കും. രണ്ട് വര്‍ഷം കൂടുമ്പോഴാണ് എന്‍ ഐ ടി യില്‍ പഠിച്ചവര്‍ അലുമ്‌നി സംഗമം നടത്തുക. ഇത്തവണ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് സംഗമം ഒരുക്കിയതെന്ന് സംഘാടകര്‍ പറഞ്ഞു.



