കോഴിക്കോട് :ഒക്ടോബര്‍ 2 മുതല്‍ 31 വരെ ഭാരതസര്‍ക്കാര്‍ നടത്തിവരുന്ന സ്‌പെഷ്യല്‍ ക്യാമ്പയിന്‍ 2.0 യുടെ ഭാഗമായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഫീല്‍ഡ് ഓപ്പറേഷന്‍സ് ഡിവിഷന്‍ കോഴിക്കോട് സൗത്ത് ബീച്ചില്‍ ശുചിത്വ ക്യാമ്പയിന്‍ നടത്തി. ക്യാമ്പയിന്റെ ഭാഗമായി സൗത്ത് ബീച്ചിലെ പ്രവേശനകവാടത്തോട് ചേര്‍ന്നുള്ള സ്ഥലം വൃത്തിയാക്കി. പൊതുജനങ്ങള്‍ക്കിടയില്‍ ശുചിത്വ ബോധവല്‍ക്കരണം കൂടി ലക്ഷ്യമാക്കിയാണ് ബീച്ചില്‍ ശുചീകരണം നടത്തിയത്.
കഴിഞ്ഞ ഒരു മാസമായി രാജ്യത്താകമാനമുള്ള എന്‍. എസ്.ഒ. ഫീല്‍ഡ് ഓഫീസുകളില്‍ നടന്നുവരുന്ന ഇന്‍ഡോര്‍ ക്യാമ്പയിന്റെ തുടര്‍ച്ചയായാണ് ഔട്ട്‌ഡോര്‍ ക്യാമ്പയിന്‍ നടത്തിയത്. ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളിലും മറ്റും ആക്ഷന്‍ എടുക്കുക , പഴയ ഫയലുകള്‍, പേപ്പറുകള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ പുറന്തള്ളുക, ഓഫീസ് വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങളാണ് ക്യാമ്പയിന്‍ 2.0 യില്‍ നടപ്പിലാക്കിയത്.
എന്‍.എസ്.ഒ കോഴിക്കോട് ഡയറക്ടറും റീജ്യണല്‍ മേധാവിയുമായ മുഹമ്മദ് യാസിര്‍.എഫ് ക്യാമ്പയിന് നേതൃത്വം നല്‍കി. റീജ്യണല്‍ ഓഫീസ് ഡയറക്ടര്‍, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാര്‍, ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാര്‍, സര്‍വേ എന്യൂമറേറ്റര്‍മാര്‍, സര്‍വേ സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



