കാസര്‍കോട്:എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആറു കോടി രൂപ കൂടി സംസ്ഥാന സര്‍ക്കാര്‍ ജില്ലാ കളക്ടര്‍ക്ക് അനുവദിച്ചു. മേയ് മാസത്തില്‍ അനുവദിച്ച 200 കോടി രൂപ ഇതിനകം പൂര്‍ണമായി ദുരിത ബാധിതര്‍ക്ക് കൈമാറിയിട്ടുണ്ട്.
ദുരിത ബാധിതപട്ടികയിലുള്‍പ്പെട്ട അവശേഷിക്കുന്ന അര്‍ഹരായ അപേക്ഷകര്‍ക്ക് വേഗത്തില്‍ തുക കൈമാറുമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പറഞ്ഞു.



