Saturday, December 13, 2025

എട്ടുമാസം ഗര്‍ഭിണിയായ യുവതി ട്രക്ക് കയറി മരിച്ചു :കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

Must Read

ആഗ്ര :ഫിറോസാബാദില്‍ ട്രക്ക് കയറി മരിച്ച എട്ടുമാസം ഗര്‍ഭിണിയായ യുവതിയുടെ വയറ്റിലെ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു.ബര്‍ത്താര ഗ്രാമത്തില്‍ ഭര്‍ത്താവിനൊപ്പം ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന ആഗ്ര സ്വദേശി കാമിനി(26)യാണ് ട്രക്ക് കയറി മരിച്ചത്.എതിര്‍ദിശയില്‍ നിന്ന് വന്ന കാറിനെ ഇടിക്കാതിരിക്കാന്‍ ഭര്‍ത്താവ് ബ്രേക്കിട്ടതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.പിന്നാലെ റോഡില്‍ വീണ കാമിനിയുടെ ദേഹത്തുകൂടെ ട്രക്ക് കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയെ രക്ഷിക്കാനായില്ല.കുഞ്ഞിനെ ശസ്ത്രക്രിയ വഴി പുറത്തെടുത്തു.പൂര്‍ണആരോഗ്യവതിയായ കുഞ്ഞിന് പ്രാഥമിക ചികിത്സ മാത്രം മതിയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.ഭര്‍ത്താവിന്റെ പരാതിയില്‍ ട്രക്ക് ഡ്രൈവര്‍ക്കെതിരേ കേസെടുത്തെന്ന് പോലീസ് അറിയിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img