Saturday, December 13, 2025

എക്‌സൈസ് ജീപ്പില്‍ ഇടിച്ച് തകര്‍ന്ന കാറില്‍ 110 ലിറ്റര്‍ കര്‍ണാടക മദ്യം

Must Read

കാസര്‍കോട്:എക്സൈസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മദ്യക്കടത്ത് സംഘത്തിന്റെ കാര്‍ എക്സൈസ് ജീപ്പിലിടിച്ച് മൂന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും കാര്‍ യാത്രക്കാരായ രണ്ടുപേര്‍ക്കും പരിക്കേറ്റു. ഉപ്പള സോങ്കാലിലുണ്ടായ അപകടത്തില്‍ കാസര്‍കോട് എക്സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോയ് ജോസഫ്, പ്രിവന്റീവ് ഓഫീസര്‍ ദിവാകരന്‍, ജീപ്പ് ഡ്രൈവര്‍ ദിജിത്ത്, കാറിലുണ്ടായിരുന്ന രണ്ടുപേര്‍ എന്നിവര്‍ക്കാണ് പരുക്ക്. അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് 110 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം പിടിച്ചെടുത്തു. സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ മദ്യം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം സോങ്കാലില്‍ പരിശോധനക്ക് എത്തിയത്. അമിത വേഗത്തില്‍ വന്ന കാറിന് കുറുകെ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ജീപ്പിലിടിച്ച് രക്ഷപ്പെടാന്‍ മദ്യക്കടത്ത് സംഘം ശ്രമിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ തകര്‍ന്നു. അകത്തുണ്ടായിരുന്ന രണ്ടുപേരേയും പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥരേയും നാട്ടുകാരാണ് ആസ്പത്രിയില്‍ എത്തിച്ചത്. ആദ്യം ഉപ്പളയിലെ സ്വകാര്യ ആസ്പത്രില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിലേക്ക് മാറ്റി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img