കോതമംഗലം : കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഗ്രൗണ്ടില്‍ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടത്തി.
കേരള പോലീസ് അസോസിയേഷന്‍ റൂറല്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടത്തിയത്.മത്സരങ്ങളുടെ ഉത് ഘാടനം ഇടുക്കി എം പി അഡ്വ.ഡീന്‍ കുര്യാക്കോസ് നിര്‍വ്വഹിച്ചു.അസോസിയേഷന്‍ ഭാരവാഹികളായ ടി.ടി ജയകുമാര്‍ , അജിത് കുമാര്‍ എം , എം. പി.എ ഷിയാസ്, ബിബില്‍ മോഹന്‍ , എം.എം ഉബൈസ്, ഇ.എം ഷിബു തുടങ്ങിയവര്‍ പ്രസംഗിച്ചു. പത്ത് പോലീസ് ടീമുകളാണ് മത്സരിക്കുന്നത്.
വരുന്ന13, 14 തീയതികളില്‍ കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ വച്ചാണ് റൂറല്‍ ജില്ലാ പൊതുസമ്മേളനം നടക്കുന്നത്.



