Thursday, January 15, 2026

‘ഉബൈദ് ഓര്‍മ്മകളുടെ അരനൂറ്റാണ്ട്’വര്‍ഷം നീളുന്ന പരിപാടികളുമായി സാഹിത്യ വേദി

Must Read

കാസര്‍കോട് :മഹാകവി ടി.ഉബൈദ് അന്തരിച്ചതിന്റെ അമ്പതാമാണ്ടില്‍ വര്‍ഷം നീണ്ടുനില്‍ക്കുന്ന വേറിട്ട പരിപാടികള്‍ ‘ഉബൈദ് -ഓര്‍മ്മകളുടെ അര നൂറ്റാണ്ട്’ എന്ന തലക്കെട്ടില്‍ നടത്താന്‍ കാസര്‍കോട് സാഹിത്യ വേദി തീരുമാനിച്ചു.

പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.സാഹിത്യവേദി പ്രസിഡന്റ് പദ്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു.

കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ മുഖ്യാതിഥിയായി.വത്സന്‍ പിലിക്കോട്,ഡോ.രത്‌നാകര മല്ലമൂല, പി എസ് ഹമീദ്, മുജീബ് അഹ്‌മദ്,വി വി പ്രഭാകരന്‍, അഷ്റഫ് അലി ചേരങ്കൈ, എ എസ് മുഹമ്മദ്കുഞ്ഞി, ഡോ. അസീസ് മിത്തടി, റഹീം കല്ലായം, റഹീം ചൂരി എന്നിവര്‍ സംസാരിച്ചു.വേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതം പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img