Saturday, December 13, 2025

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രഥമ സൗരോര്‍ജ്ജ തൂക്കുവേലി പദ്ധതി നടപ്പായില്ല

Must Read

സൂപ്പി വാണിമേല്‍

കാസര്‍കോട്: സംസ്ഥാനത്ത് ആദ്യ സംരംഭമായി ഉദുമ മണ്ഡലത്തിലെ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച കാട്ടാനകളെ പ്രതിരോധിക്കാനുള്ള സൗരോര്‍ജ്ജ തുക്കുവേലി സംവിധാനം നടപ്പായില്ല. കഴിഞ്ഞ മാര്‍ച്ച് 12ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കേണ്ട സമയം ഒന്നും സംഭവിക്കാതെ കടന്നുപോയി.ടെണ്ടര്‍ എടുത്ത കേരള പോലീസ് ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ പ്രവൃത്തികള്‍ കര്‍ണാടകയിലെ ഏജന്‍സിക്ക് ഉപകരാര്‍ നല്‍കിയതാണ് തടസ്സപ്പെടാന്‍ കാരണമെന്ന് അന്വേഷണത്തില്‍ അറിവായി.

‘കരാര്‍ ഏറ്റെടുത്ത സ്ഥാപനത്തിന് സ്വന്തമായി സാങ്കേതിക സംവിധാനങ്ങള്‍ ഇല്ലെന്ന് മനസ്സിലായി.അവര്‍ കര്‍ണ്ണാടകയിലെ ഏജന്‍സിക്ക് സബ് കോണ്‍ട്രാക്ട് കൊടുത്തു.അവര്‍ ഏറ്റെടുത്ത മറ്റ് വര്‍ക്കുകള്‍ ഉള്ളതിനാല്‍ വന്നില്ല’-കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും സി.പി.എം നേതാവുമായ സിജി മാത്യു’തത്സമയ’ത്തോട് പറഞ്ഞു.

അടൂര്‍ പുലി പറമ്പിലാണ് എം.എല്‍.എ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചത്.
29 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന തൂക്കു വേലിയുടെ ചെലവ് 3.33 കോടി രൂപയാണ്. ആദ്യഘട്ടത്തില്‍ വെള്ളക്കാനം മുതല്‍ ചാമകൊച്ചിവരെ എട്ടു മീറ്റര്‍ നീളത്തില്‍ നിര്‍മ്മാണം ഒരു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്.തൂക്കുവേലിയോടനുബന്ധിച്ച് വാച്ച്ടവര്‍,വാച്ചിംഗ് സ്റ്റേഷന്‍, സര്‍ ലൈറ്റിംഗ്, തുടങ്ങിയവയും സജ്ജമാക്കേണ്ടതുണ്ട്.

ബ്ലോക്ക് പഞ്ചായത്തിനൊപ്പം ജില്ലാ പഞ്ചായത്ത്, മുളിയാര്‍,കാറഡുക്ക, ബേഡകം, കുറ്റിക്കോല്‍ , ദേലമ്പാടി തുടങ്ങിയ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയും പദ്ധതിയില്‍ പങ്കാളികളാണ്.

മംഗളൂരു വനം ഡിവിഷനിലെ സുള്ള്യ,തലക്കാവേരി വനങ്ങളില്‍ നിന്നാണ് കാസര്‍കോട്ടേക്ക് ആനയിറങ്ങുന്നത്.കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ കാട്ടാനകള്‍ 39 കോടി രൂപയുടെ വിളനാശം വരുത്തിയെന്നാണ് കണക്ക്.1200 ഏക്കറില്‍ സംഭവിച്ച വിള നാശം10,200 പേരെയാണ് ബാധിച്ചത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img