കോഴിക്കോട്: ഫാദര്‍ തോമസ് പൂതത്തില്‍ ഇന്‍റര്‍ സ്‌കൂള്‍ ക്വിസ് ചാമ്പ്യന്‍ഷിപ്പില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വെസ്റ്റ്ഹില്‍ സെന്‍റ് മൈക്കിള്‍സ് സ്‌കൂള്‍ ജേതാക്കളായി. ആതിഥേയരായ ചേവരമ്പലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ രണ്ടാം സ്ഥാനം കരസ്ഥാക്കി. യുപി വിഭാഗത്തില്‍ കുന്ദമംഗലം ഓക്‌സിലിയം നവജ്യോതി സ്‌കൂള്‍ ഒന്നും വളയനാട് ശ്രീഗോകുലം പബ്ലിക് സ്‌കൂള്‍ രണ്ടും ചേവരമ്പലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൂന്നും സ്ഥാനം നേടി. സമാപന ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആനീസ്, മാനേജര്‍ സിസ്റ്റര്‍ ലിയോ, റീജിയണല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മേര്‍സിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജോബി ജോസഫായിരുന്നു ക്വിസ് മാസ്റ്റര്‍. കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്‍റ് കമ്മീഷണര്‍ (ട്രാഫിക്) പി.കെ. രാജു വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.



