ന്യൂഡല്‍ഹി:ഇന്ത്യാവിരുദ്ധ ഉള്ളടക്കങ്ങളുമായി പ്രവര്‍ത്തിച്ചിരുന്ന 8 യൂട്യൂബ് ചാനലുകള്‍ക്ക് വിലക്ക്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് ഐടി ചട്ടം 2021 അനുസരിച്ച് വിലക്ക് ഏര്‍പ്പെടുത്തിയത്. ഒരു ഫെയ്സ്ബുക് അക്കൗണ്ടിനും രണ്ടു ഫെയ്സ്ബുക് പോസ്റ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ 8 യൂട്യൂബ് ചാനലുകള്‍ക്കുമായി ആകെ 114 കോടിയിലേറെ വ്യൂവര്‍ഷിപ്പും 85 ലക്ഷത്തിലധികം സബ്സ്!!*!്രൈകബേഴ്സും ഉണ്ടായിരുന്നതായി മന്ത്രാലയം അറിയിച്ചു. ഇന്ത്യാവിരുദ്ധ ഉള്ളടക്കത്തോടൊപ്പം വ്യാജ അവകാശവാദങ്ങളും ഈ യൂട്യൂബ് ചാനലുകള്‍ നല്‍കിയിരുന്നു. ഏഴു ഇന്ത്യന്‍ യൂട്യൂബ് ചാനലുകളും ഒരു പാക്കിസ്ഥാനി ചാനലിനുമാണു വിലക്ക്.
വിലക്കിയ യൂട്യൂബ് ചാനലുകള്‍, ലോകതന്ത്ര ടിവി , യു ആന്‍ഡ് വി ടിവി , എഎം റാസ്വി , ഗൗരവ്ശാലി പവന്‍ മിതിലാഞ്ചല്‍ , സീടോപ്പ്5ടിഎച്ച് , സര്‍ക്കാരി അപ്ഡേറ്റ് , സബ് കുച്ച് ദേഖോ , ന്യൂസ് കി ദുനിയ. ന്യൂസ് കി ദുനിയ ആണ് പാക്കിസ്ഥാന്‍ ചാനല്‍. ലോകതന്ത്ര ടിവിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടും മരവിപ്പിച്ചവയില്‍പ്പെടുന്നു.



