Tuesday, January 20, 2026

ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎന്ററോളജി കോണ്‍ഫറന്‍സിന് തുടക്കമായി

Must Read

കോഴിക്കോട് : ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎന്ററോളജി കേരളാ ചാപ്റ്ററിന്റെ കോണ്‍ഫറന്‍സിന് തുടക്കമായി. ആസ്റ്റര്‍ മിംസ് , കാലിക്കറ്റ് ഗട്ട് ക്ലബ്ബ് എന്നിവര്‍ ആണ് കോണ്‍ഫറന്‍സിനു ആതിഥ്യമരുളുന്നത്. പ്രശസ്ത ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റും, മുതിര്‍ന്ന ഡോക്ടറുമായ പ്രൊഫ . വിനയചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ഐ എസ് ജി കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ പ്രകാശ് സഖറിയാസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പദ്മശ്രീ ഡോ ഫിലിപ്പ് അഗസ്റ്റിന്‍(സീനിയര്‍ ഗ്യാസ്‌ട്രോഎന്ററോളജിസ്റ് കൊച്ചി), ഡോ അനീഷ് കുമാര്‍ (ഹെഡ്, ഗ്യാസ്‌ട്രോഎന്ററോളജി ആസ്റ്റര്‍ കോഴിക്കോട്) പ്രൊഫ കൃഷ്ണദാസ് ഡി( ഹെഡ്, ഗ്യാസ്‌ട്രോഎന്ററോളജി എം സി എച്ച് തിരുവനന്തപുരം), ഡോ ബിജു ഐ കെ (പ്രസിഡന്റ് – ഗട്ട് ക്ലബ് കോഴിക്കോട്), ഡോ ആന്റണി പോള്‍ ചേറ്റുപുഴ (ഐ എസ് ജി കേരളാ ചാപ്റ്റര്‍ സെക്രട്ടറി )ഡോ. ടോണി ജോസ് (സീനിയര്‍ ഗ്യാസ്‌ട്രോഎന്ററോളജിസ്റ് ആസ്റ്റര്‍ കോഴിക്കോട്) എന്നിവര്‍ സംസാരിച്ചു.

ഉദരരോഗ വിഭാഗത്തിലെ പുത്തന്‍ സാധ്യതകള്‍ പഠിക്കുന്നതിനും പങ്കുവയ്ക്കുന്നതിനും സംഘടിപ്പിക്കുന്ന കേരളത്തിലെ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം ഡോക്ടര്‍മാരുടെ കൂട്ടായ്മയാണ്
ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎന്ററോളജി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img