ചേലേമ്പ്ര: ഇടിമൂഴിക്കലില്‍ അപകടം തുടര്‍ക്കഥയാകുന്നു.ആറുവരിപ്പാതയ്ക്കു വേണ്ടി ഇടിമൂഴിക്കലില്‍ നിര്‍മ്മിക്കുന്ന മേല്‍പ്പാലത്തിന്റെ തൂണില്‍ ഞായറാഴ്ച രാത്രി വീണ്ടും ചരക്ക് ലോറിയിടിച്ച് അപകടമുണ്ടായി.രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് അപകടം നടക്കുന്നത്.
ഇറക്കവും വളവുകളും റോഡിലെ വെളിച്ചമില്ലായ്മയുമാണ് അപകടകാരണമായി കരുതപ്പെടുന്നത്.അങ്ങാടിയില്‍ കടകളില്ലാതായതോടെ രാത്രികാലങ്ങളില്‍ കൂരിരുട്ടാണ്.



