Saturday, December 13, 2025

ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വ്യാജവീഡിയോ അപ്ലോഡ് ചെയ്തയാള്‍ പിടിയില്‍

Must Read

കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റേതെന്ന പേരില്‍ വ്യാജ വിഡിയോ ട്വിറ്ററില്‍ അപ്!ലോഡ് ചെയ്തയാള്‍ പിടിയില്‍. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുല്‍ ലത്തീഫിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാത്രി കോയമ്പത്തൂരില്‍നിന്നാണ് ഇയാളെ പിടികൂടിയത്. നിലവില്‍ എറണാകുളം സിറ്റി പൊലീസ് കസ്റ്റഡിലുള്ള ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കി അതില്‍ വിഡിയോ അപ്!ലോഡ് ചെയ്യുകയായിരുന്നു ഇയാള്‍ എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇതില്‍നിന്നു വാട്സാപ്പിലേയ്ക്കും മറ്റു സമൂഹമാധ്യമങ്ങള്‍ വഴിയും വിഡിയോ പ്രചരിക്കുകയായിരുന്നു. സ്വന്തം ട്വിറ്റര്‍ അക്കൗണ്ടുമായി ബന്ധപ്പെടുത്തി വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതാണ് ഇയാളെ കുടുക്കിയത് എന്നാണ് വിവരം. പൊലീസ് പിന്തുടരുന്നത് അറിഞ്ഞ് അബ്ദുല്‍ ലത്തീഫ് മുങ്ങുകയായിരുന്നു. പിന്നീടു നടത്തിയ അന്വേഷണം ഇയാളുടെ ഒളിവു കേന്ദ്രത്തിലേയ്ക്ക് എത്തുകയായിരുന്നു.

മുസ്ലീം ലീഗ് ബന്ധമുള്ള ആളാണ് പ്രതിയെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ലത്തീഫിന് ലീഗുമായി യാതൊരു ബന്ധവുമില്ലെന്നാണ് പ്രാദേശിക നേതൃത്വം വിശദീകരിക്കുന്നത്.
വ്യാജ അക്കൗണ്ടില്‍നിന്നാണ് വിഡിയോ അപ്ലോഡ് ചെയ്തതെന്നു പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ചയാളെക്കുറിച്ചു വിവരം ലഭിച്ചിരുന്നില്ല. ഇതിനായി ട്വിറ്ററുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ജോ ജോസഫിന്റേതെന്ന പേരില്‍ പ്രചരിക്കപ്പെട്ട വ്യാജ വിഡിയോ. ഇതെത്തുടര്‍ന്ന് മൂന്നു മുന്നണികളും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img