Saturday, December 13, 2025

ഇംഗ്ളീഷ് അക്ഷരങ്ങള്‍ പറയാത്തതിന് നാലുവയസുകാരന് ക്രൂരമര്‍ദ്ദനം: ട്യൂഷന്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

Must Read

കൊച്ചി: പള്ളുരുത്തിയില്‍ നാലുവയസുകാരന് അദ്ധ്യാപകനില്‍ നിന്ന് ക്രൂരമര്‍ദനമേറ്റു. തക്ഷശില ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ നിഖിലാണ് എല്‍ കെ ജി വിദ്യാര്‍ത്ഥിയായ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് കുട്ടി മര്‍ദനത്തിനിരയായത്.
ചൊവ്വാഴ്ച കുട്ടിയ്ക്ക് പനിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ കാലില്‍ അടിച്ചതിന്റെ പാടുകള്‍ കണ്ടെത്തിയത്.
ഇംഗ്ളീഷ് അക്ഷരങ്ങള്‍ പറയാത്തതിനാലാണ് മര്‍ദിച്ചതെന്ന് കുട്ടി പറഞ്ഞു. സംഭവത്തില്‍ മാതാപിതാക്കളുടെ പരാതിയില്‍ അദ്ധ്യാപകനെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് ചെയ്തു. നിഖില്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img