Thursday, January 15, 2026

ആസ്റ്റര്‍ വീടുകള്‍ കൈമാറി,ഹൃദയപക്ഷ വേദിയില്‍

Must Read

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ 2018ലെ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട 255 കുടുംബങ്ങള്‍ക്ക് ആസ്റ്റര്‍ ഗ്രൂപ്പ് നിര്‍മ്മിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചു.മസ്‌കറ്റ് ഹോട്ടലില്‍ ഒരുക്കിയ ചടങ്ങ് സ്വരലയത്തിലൂടെ ഹാളിന്റെ സിംഫണി പേര് അന്വര്‍ത്ഥമാക്കി.
വിവാദ നായകനായ ഗവര്‍ണറും മന്ത്രി പി.രാജീവും പ്രതിപക്ഷ നേതാവ് വി.ഡി.സതീഷനും വേദിയില്‍ ഹൃദയപക്ഷമായി.അന്യന്റെ സങ്കടങ്ങള്‍ അറിഞ്ഞ് സഹായിക്കുമ്പോഴാണ് നമുക്ക് സന്തോഷവും സമാധാനവും ലഭിക്കുന്നതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.പ്രളയ ദുരന്തം വെല്ലുവിളി ഉയര്‍ത്തിയ കാലത്തെ ഗള്‍ഫ് സന്ദര്‍ശനത്തിലെ അനുഭവം വിവരിച്ചപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ കണ്ഠമിടറി.അന്ന് പ്രസംഗം കഴിഞ്ഞിറങ്ങിയ തന്നെ ചേര്‍ത്ത് പിടിച്ച് ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്‍ പകര്‍ന്ന സാന്ത്വനമാണ് സതീഷന്‍ അനുസ്മരിച്ചത്.വര്‍ഷങ്ങളുടെ അധ്വാനഫലമായി പണിത വീടുകള്‍ പ്രളയം നിമിഷങ്ങള്‍ക്കുള്ളില്‍ തകരുന്ന രംഗത്തിന് സാക്ഷിയാകേണ്ടിവന്നവര്‍ക്ക് പാര്‍പ്പിടം ഒരുക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ആസാദ് മൂപ്പന്‍ പറഞ്ഞു.ആസ്റ്റര്‍ ഹോസ്പിറ്റല്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പ്രസംഗിച്ചു.
ആസ്റ്റര്‍ സാമൂഹിക സേവന വിഭാഗമായ ആസ്റ്റര്‍ വളണ്ടിയേഴ്‌സ് റീബില്‍ഡ് കേരളയുമായി ചേര്‍ന്നാണ് 15 കോടി രൂപ മുടക്കി വീടുകള്‍ നിര്‍മ്മിച്ചത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img