Thursday, January 15, 2026

ആവിക്കല്‍തോട് സമരത്തിന് ഉപഭോക്തൃ സംരക്ഷണസമിതിയുടെ പിന്തുണ

Must Read

കോഴിക്കോട്: ആവിക്കല്‍തോട് മലിനജല സംസ്‌കരണ പദ്ധതി അടിച്ചേല്‍പിക്കാനുള്ള നീക്കത്തില്‍ നിന്ന് കോര്‍പറേഷന്‍ പിന്മാറണമെന്ന് ഉപഭോക്തൃ സംരക്ഷണസമിതി ആവശ്യപ്പെട്ടു. ജനകീയ സമിതി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പരിപാടി നടത്താനും തീരുമാനിച്ചു. സമരവുമായി ബന്ധപ്പെട്ട് വസ്തുതാന്വേഷണം നടത്താനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ.എ അസീസ് അധ്യക്ഷത വഹിച്ചു. പി. പ്രദീപ്കുമാര്‍, ബി. മധുസൂദനന്‍, പി. ഗോപാലകൃഷ്ണന്‍, പി.പി അഷ്റഫ്, എം.പി ഗോപാലകൃഷ്ണന്‍, കെ. ഇബ്രാഹിംകുട്ടി, എം.കെ. രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
അതേസമയം, സമരത്തിന്റെ പേരില്‍ അറസ്റ്റിനെതുടര്‍ന്ന് റിമാന്‍ഡിലായിരുന്ന സമരസമിതി കണ്‍വീനര്‍ ഇര്‍ഫാന്‍ ഹബീബിന് കോടതി ജാമ്യം അനുവദിച്ചു. തിങ്കളാഴ്ച പുതിയകടവില്‍ നടന്ന അനിഷ്ടസംഭവങ്ങളുടെ ഭാഗമായി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് നടന്നിരുന്നതെങ്കിലും ജാമ്യം ലഭിക്കുകയായിരുന്നു. മറ്റു 11 കേസുകളില്‍ ഇര്‍ഫാന്‍ ഹബീബിന് ജാമ്യം കിട്ടിയിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img