കോഴിക്കോട്: മലിനജല സംസ്‌കരണ പ്ലാന്റ് നിര്‍മിക്കുന്നതിന്റെ ഭാഗമായി ആവിക്കല്‍തോട് പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരുന്നു. ജനവാസകേന്ദ്രത്തില്‍ പദ്ധതി സ്ഥാപിക്കുന്നതില്‍ പ്രതിഷേധിച്ച് ജനകീയ സമരസമിതി നടത്തുന്ന പ്രക്ഷോഭത്തിന് വിവിധ സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും പിന്തുണയുമായി എത്തിയിട്ടുണ്ട്.
അതേസമയം, പ്രവൃത്തിയുമായി മുന്നോട്ട് പോകാനാണ് കോര്‍പറേഷന്റെ നീക്കം. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് ഇവിടെ കൊടിനാട്ടാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും നടന്നു. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സൂഫിയാന്‍ ചെറുവാടി(31) എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. കെ. പ്രസാദ്, ജിതേഷ് എന്നീ പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്.
ഐക്യദാര്‍ഢ്യ സംഗമം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജനവാസകേന്ദ്രത്തില്‍ തന്നെ പ്ലാന്റ് സ്ഥാപിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയാണ് കോര്‍പറേഷന് ഉള്ളതെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു. പദ്ധതിയുടെ മോണിറ്ററിംഗ് കമ്മിറ്റി പോലും ചേരാതിരിക്കുന്നത് അതുകൊണ്ടാണ്. കേന്ദ്രമന്ത്രി നേരിട്ട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍. ഷഹിന്‍ അധ്യക്ഷനായി. കെ.എം അഭിജിത്ത്, വിദ്യാബാലകൃഷ്ണന്‍, എം. ധനീഷ്ലാല്‍, ഒ. ശരണ്യ, ഇര്‍ഫാന്‍ ഹബീബ്, ഇ.കെ ശീതള്‍രാജ് എന്നിവര്‍ പ്രസംഗിച്ചു.



