തിരുവനന്തപുരം :മുതിര്‍ന്ന ആര്‍.എസ്.പി നേതാവ് പ്രഫ.ടി.ജെ ചന്ദ്രചൂഢന്‍ (83)അന്തരിച്ചു.ആര്‍.എസ്.പി വിദ്യാര്‍ഥി സംഘടനയിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം ആര്‍.എസ്.പിയുടെ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.
ബി.എ,എം,എ പരീക്ഷകള്‍ റാങ്കോടെ പാസായ ചന്ദ്രചൂഢന്‍ 1969-1987 കാലത്ത് ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ അധ്യാപകനായിരുന്നു.1975ല്‍ സംസ്ഥാനസെക്രട്ടേറിയറ്റ് അംഗവും 99 ല്‍ സംസ്ഥാന സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു.2008ല്‍ ദേശീയ ജനറല്‍ സെക്രട്ടറിയായി.മൂന്നുതവണ നിയമ സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.



