കാസര്‍കോട്: കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല യൂണിയന്‍ കലോത്സവം സെപ്തംബര്‍ രണ്ട് മുതല്‍ അഞ്ച് വരെ പെരിയ സിമെറ്റ് നേഴ്സിങ്ങ് കോളേജില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ആറ് വര്‍ഷങ്ങള്‍ക്കുശേഷമാണ് ആരോഗ്യ സര്‍വ്വകലാശാല കലോത്സവം കാസര്‍കോട് ജില്ലയില്‍ നടത്തുന്നത്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ 104 കോളേജുകളില്‍ നിന്നായി 104 മത്സര ഇനങ്ങളില്‍ അയ്യായിരത്തില്‍പരം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. നാളെ സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിക്കും.
മൂന്നിന് വൈകുന്നേരം സ്റ്റേജ്തല മത്സരങ്ങളുടെ ഉദ്ഘാടനം ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു നിര്‍വ്വഹിക്കും. ‘ന്നാ താന്‍ പോയി കേസ് കൊട്’ സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പങ്കെടുക്കും. സെപ്റ്റംബര്‍ അഞ്ചിന് സമാപിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ബിപിന്‍രാജ് പായം, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ. രാജു, കുഹാസ് യൂണിവേഴ്സിറ്റി യൂണിയന്‍ ജോയിന്റ് സെക്രട്ടറി അഭിന്‍രാജ്, സിമെറ്റ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആര്യ പ്രേം, സിമെറ്റ് കോളേജ് യൂണിയന്‍ കൗണ്‍സിലര്‍ കെ. പി പവിത്രന്‍ എന്നിവര്‍ പങ്കെടുത്തു.



