മരുതോങ്കര ഗ്രാമപഞ്ചായത്തില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് ആരോഗ്യ പരിശോധനാ ഉപകരണങ്ങള്‍ നല്‍കി. ബി.പി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റര്‍ എന്നിവയാണ് നല്‍കിയത്. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് ഉദ്ഘാടനം ചെയ്തു. പ്രായം ചെന്നവര്‍, കിടപ്പ് രോഗികള്‍, ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ തുടങ്ങിയവരെ ആശാവര്‍ക്കര്‍മാര്‍ എല്ലാ മാസവും വീട്ടില്‍ചെന്ന് ബി.പി, ഷുഗര്‍ പരിശോധന നടത്തും. ആവശ്യമെങ്കില്‍ മരുന്നും നല്‍കും.
വയോജന സൗഹൃദമായ പദ്ധതിക്ക് അരികെ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മരുതോങ്കര കുടുംബരോഗ്യകേന്ദ്രത്തിലെ ഡോ. അഖില, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഡെന്നി തോമസ്, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ വി.പി റീന, മെമ്പര്‍മാരായ പി രജിലേഷ്, അജിത, നിഷ, ബിന്ദു കൂരാറ, സീമ എന്നിവര്‍ പങ്കെടുത്തു.



