തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോര്‍ജും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും തമ്മിലുള്ള പോര് മുറുകി. പരസ്യമായി വിമര്‍ശിച്ച ചിറ്റയം ഗോപകുമാറിന്റെ നിലപാടിനെതിരെ വിണാ ജോര്‍ജ് എല്‍ഡിഎഫില്‍ പരാതി നല്‍കി. ചില ഗൂഡ ലക്ഷ്യങ്ങളോടെയാണ് ചിറ്റയം പെരുമാറുന്നതെന്നാണ് മന്ത്രിയുടെ ആരോപണം
ഡെപ്യൂട്ടി സ്പീക്കര്‍ ഉന്നയിച്ച അതിരൂക്ഷ വിമര്‍ശനങ്ങള്‍ക്ക് മുന്നണിക്ക് നല്‍കിയ പരാതിയിലൂടെ മന്ത്രിയുടെ മറുപടി. അടിസ്ഥാന രഹിതവും വസ്തത വിരുദ്ധവുമായ കാര്യങ്ങളാണ് ചിറ്റയം ഗോപകുമാര്‍ പറഞ്ഞതെന്നാണ് വീണ ജോര്‍ജിന്റെ വിശദീകണം. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്ന ചിറ്റയത്തിന്റെ ആരോപണത്തില്‍ മന്ത്രിയുടെ മറുപടി വേണമെങ്കില്‍ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിക്കാമെന്ന് ..
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പ്രദര്‍ശന വിപണന മേളയിലേക്ക് ക്ഷണിക്കേണ്ടത് മന്ത്രി അല്ലെന്നും ജില്ലാ ഭരണകൂടമാണെന്നും വീണ ജോര്‍ജ് പറയുന്നു. അതേസമയം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പ്രതിരോധിച്ച് സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തി. ‘മകന്റെ കല്യാണത്തിന് അച്ഛനെ ക്ഷണിച്ചില്ലെന്ന് പരാതിപ്പെടുന്നതു പോലെ’യാണ് മന്ത്രി വീണാ ജോര്‍ജിനെതിരായ ചിറ്റയം ഗോപകുമാറിന്റെ ആക്ഷേപമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പരിഹസിച്ചു. ഇത്തരം യോഗങ്ങള്‍ക്ക് പ്രത്യേകം ക്ഷണിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചിറ്റയം ഗോപകുമാര്‍ മന്ത്രിക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ സര്‍ക്കാര്‍ പരിപാടിയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് മാത്രമാണ് സിപിഎം മന്ത്രിക്ക് പ്രതിരോധം തീര്‍ക്കുന്നത്. മന്ത്രി ഫോണ്‍ എടുക്കുന്നില്ലെന്ന പരാതി മുന്‍പും സിപിഎമ്മിന് മുന്നിലെത്തിയിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്നുള്ള മുന്‍ സംസ്ഥാന കമ്മിറ്റി അംഗം വരെ പരാതി നല്‍കിയവരുടെ പട്ടികയിലുണ്ട്.
കായംകുളം എം എല്‍ യു പ്രതിഭ ഫോണെടുക്കാത്ത മന്ത്രി എന്ന രീതിയില്‍ പേര് പറയാതെ നടത്തിയ വിമര്‍ശനവും വീണ ജോര്‍ജിനെതിരായിരുന്നു. തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പരസ്യ ആരോപണ പ്രത്യരോപണങ്ങള്‍ അവസാനിപ്പിക്കാനാണ് ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. അതേസമയം മന്ത്രിയുടെ പരാതിയോട് ചിറ്റയം ഗോപകുമാര്‍ പ്രതികരിച്ചിട്ടില്ല.



