

കോതമംഗലം : ആടുകളെ തെരുവ് നായ്ക്കള്‍ കടിച്ചുകീറി കൊന്ന നിലയില്‍.
നെല്ലിക്കുഴി പഞ്ചായത്തിലെ
പുവ്വത്തൂര്‍ പാറേപ്പീടിക പ്രദേശത്താണ് സംഭവം.
ഉപജീവനത്തിനായി വളര്‍ത്തുന്ന
നാല് ആടുകളെയാണ് വെള്ളിയാഴ്ച
രാവിലെ 11 മണിയോടെ
തെരുവ്‌നായ്ക്കള്‍
കൂട്ടം ചേര്‍ന്ന് കടിച്ചു കീറി കൊന്നത്.
പൂവ്വത്തൂര്‍ പാറേപിടിക ഭാഗത്ത് താമസിക്കുന്ന
കോക്കാടന്‍ ഇബ്രാഹീം കുട്ടിയുടെ ആടുകളെയാണ് നായ്ക്കള്‍ കടന്നാക്രമിച്ചത്.
ഉപജീവനത്തി
നായിട്ടാണ്
ഇബ്രാഹീംകുട്ടി ആടുകളെ വളര്‍ത്തിയിരുന്നത്.
നായ്ക്കള്‍ ആടുകളെ
ആക്രമിക്കുന്ന വിവരം
മകന്‍ കരഞ്ഞു കൊണ്ട്
ഓടിവന്ന് പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ അറിഞ്ഞത്.
നാല് ആടുകളെ നായ്ക്കള്‍ കൊന്നതിന്റെ നടുക്കത്തിലാണ്
ഇബ്രാഹീം കുട്ടിയുടെ കുടുംബം.
നായ്ക്കൂട്ടത്തിന്റെ ആക്രമണം നേരിട്ടു കണ്ടതിന്റെ ഭയപ്പാടിലാണ്
ഇബ്രാഹീം കുട്ടിയുടെ മകന്‍.
പാറപ്പീടികയില്‍ നാളുകളായി തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന്
പ്രദേശവാസികള്‍
പരാതിപ്പെട്ടു.
റോഡിലൂടെ ഒറ്റയ്ക്ക് ഇറങ്ങി നടക്കാന്‍
കഴിയാത്ത സാഹചര്യമുണ്ട്.
കുട്ടികളും മുതിര്‍ന്നവരുമെല്ലാം
ഭയാശങ്കയിലാണ്.
തെരുവ്‌നായ്ശല്യം ഇല്ലാതാക്കാന്‍
ഗ്രാമപഞ്ചായത്ത് അധികൃര്‍
അടിയന്തിര നടപടി സ്വീകരിക്കണമെന്ന്
പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.



