Monday, December 15, 2025

ആംബുലൻസിന് വഴിയൊരുക്കാതെ കാറോടിച്ചയാൾ അറസ്റ്റിൽ

Must Read

മംഗളൂരു:രോഗിയേയും വഹിച്ച് മംഗളൂറുവിൽ നിന്ന് ഭട്കലിലേക്ക് പോവുകയായിരുന്ന ആംബുലൻസിന്റെ സഞ്ചാരം തടസ്സപ്പെടുത്തിയ കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.കെ.മോനിഷിനെയാണ്(28) മംഗളൂരു നോർത്ത് ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകുന്നേരം 40കിലോമീറ്റർ ദൂരമാണ് ആംബുലൻസിന് മുന്നിൽ കാർ തടസ്സം സൃഷ്ടിച്ചത്.ആംബുലൻസ് ഡ്രൈവർ നിരന്തരം ഹോൺ അടിച്ചെങ്കിലും സൈഡിലൂടെ സഞ്ചരിച്ച കാർ പെട്ടെന്ന് ആംബുലൻസിന് മുന്നിൽ കയറുകയായിരുന്നു.ചുവന്ന കാറിന്റെ ഈ ചലനങ്ങൾ ആംബുലൻസ് ഡ്രൈവർ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന്റെ തുടർച്ചയാണ് പൊലീസ് നടപടി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img