കൊച്ചി: വ്യാജ അശ്ലീല വീഡിയോ കേസില്‍ ക്രൈം നന്ദകുമാറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നന്ദകുമാറിനെ വെള്ളിയാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. എന്നാല്‍ തന്നെ അറസ്റ്റ് ചെയ്ത കേസുമായി ബന്ധപെട്ടല്ല സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷണ സംഘം ചോദിക്കുന്നതെന്ന് നന്ദകുമാര്‍ പ്രതികരിച്ചു.
വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ ജീവനക്കാരിയെ നിര്‍ബന്ധിച്ചെന്ന പരാതിയിലാണ് ക്രൈം വാരികയുടെ ഉടമസ്ഥന്‍ നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസില്‍ ജീവനക്കാരി നല്‍കിയ പരാതിയിലാണ് നടപടി. നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള ്രൈകം ഓണ്‍ലൈന്‍ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കലൂര്‍ ഫ്രീഡം റോഡിലെ ഓഫീസില്‍ വെച്ചാണ് സംഭവം. സംസ്ഥാനത്തെ വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മ്മിക്കണമെന്ന് യുവതിയോട് ക്രൈം നന്ദകുമാര്‍ ആവശ്യപ്പെട്ടു. നിരസിച്ചതോടെ മാനസികമായി പീഡനം തുടങ്ങി. ഭീഷണിയും മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അക്രോശവുമായി.
അശ്ലീല ചുവയോടെ സംസാരം തുടര്‍ന്നതോടെ ജീവനക്കാരി സ്ഥാപനം വിട്ടു.
കഴിഞ്ഞ മെയ് 27 ന് കൊച്ചി ടൗണ്‍ പൊലീസില്‍ പൊലീസില്‍ പരാതി നല്‍കി. പരാതിക്കാരിയും സുഹൃത്തും തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ ്രൈകം നന്ദകുമാര്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിലും, പട്ടികവര്‍ഗ അതിക്രമം തടയല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് നന്ദകുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച്ക്രൈം നന്ദകുമാര്‍ രംഗത്ത് വന്നിരുന്നു .ഇതിന് പിന്നാലെ ആണ് മറ്റൊരു കേസില്‍ പൊലീസ് നടപടി. യുവതിയുടെ പരാതിയില്‍ പ്രാഥമികമായി നന്ദകുമാറിനെതിരെ തെളിവുകള്‍ ഉണ്ടെന്നും സിസിടിവി, മൊബൈല്‍ ഫോണ്‍ അടക്കം പരിശോധിച്ച ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതില്‍ തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ നന്ദകുമാറിനെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.



