Sunday, November 9, 2025

അശരണർക്ക് ഒപ്പമുണ്ട് എപ്പോഴും പദ്ധതി :12 പേർക്ക് തുണയായി കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി

Must Read

കോഴിക്കോട് നഗരപ്രദേശത്ത് ആരോരുമില്ലാതെ തെരുവിൽ കഴിഞ്ഞിരുന്ന 12 പേരെ ഉദയം ഹോമിൽ അഭയം നൽകി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി. തെരുവോരങ്ങളിൽ കഴിയുന്ന അശരണരെ സഹായിക്കാൻ വിവിധ ഗവൺമെൻറ് ഡിപ്പാർട്ട്മെൻറ് കളുമായി സഹായത്തോടെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നടപ്പാക്കുന്ന പദ്ധതിയാണ് അശരണർക്ക് ഒപ്പമുണ്ട് എപ്പോഴും പദ്ധതി.
വിവിധ ഇടങ്ങളിൽ നിന്നായി കോഴിക്കോട് നഗരത്തിൽ എത്തി തെരുവിൽ കഴിഞ്ഞിരുന്ന 12 പേരെയാണ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മുഖാന്തരം ഉദയം ഹോമിൽ എത്തിച്ചത്. പാര ലീഗൽ വളണ്ടിയർമാരായ ശ്രീ. പ്രേമൻ പറന്നാട്ടിൽ,ശ്രീ. സലീം വട്ടക്കിണർ, ശ്രീ മുനീർ മാത്തോട്ടം എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് ഇവരെ ഏറ്റെടുത്തത്. മെഡിക്കൽ കോളേജിൽ പ്രാഥമിക വൈദ്യപരിശോധന കൾക്കും കോവിട് ടെസ്റ്റിനുശേഷം ഇവരെ ചേവായൂരിലെ ഉദയം ഹോമിൽ എത്തിച്ചു.
ഇത്തരത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക്
തുണയായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി എപ്പോഴും ഉണ്ടാവുമെന്ന്
സെക്രട്ടറി(സബ് ജഡ്ജ് )
ശ്രീ. ഷൈജൽ എംപി അറിയിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img