കൊച്ചി: ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ഇന്ന് കൊച്ചിയിലെത്തും. രാത്രി 7.10ന് എയര്‍ വിസ്താര വിമാനത്തിലെത്തുന്ന അദ്ദേഹം നാളെ കൊച്ചിയില്‍ എഎപി യോഗത്തില്‍ പങ്കെടുക്കും.
വൈകിട്ട് നാലിന് കിഴക്കമ്പലത്ത് ട്വന്റി 20യുടെ ഭക്ഷ്യസുരക്ഷ മാര്‍ക്കറ്റും ഗോഡ്സ് വില്ലയും സന്ദര്‍ ശിക്കും. അഞ്ചിന് കിറ്റെക്സ് ഗാര്‍മെന്റ്സ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ട്വന്റി 20 ജനസംഗമത്തില്‍ പ്രസംഗിക്കും. രാത്രി ഒമ്പതോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിക്ക് മടങ്ങും.



