കൊല്ലം:പത്തനാപുരത്ത് മകള്‍ അമ്മയെ വീട്ടുമുറ്റത്തെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. പത്തനാപുരം സ്വദേശി ലീലാമ്മയെയാണ് മകള്‍ ലീന മര്‍ദിച്ചത്. പ്രശ്നത്തില്‍ ഇടപെട്ട വനിത പഞ്ചായത്ത് അംഗത്തിനും മര്‍ദനമേറ്റു.
ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് സംഭവം.
വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് അമ്മയും മകളും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. അതിനുശേഷമാണ് മര്‍ദനത്തിലേക്ക് പോയതെന്ന് നാട്ടുകാര്‍ പറയുന്നു. വീടിനുപുറത്തുകടക്കാനായി ശ്രമിക്കുന്ന അമ്മയെ മകള്‍ അകത്തേക്ക് വലിക്കുന്നതും ലീലാമ്മ ഗേറ്റില്‍ ഇറുക്കിപിടിച്ചുനില്‍ക്കുന്നതും വിഡിയോയില്‍ കാണാം.
നാട്ടുകാര്‍ ഇടപെട്ടെങ്കിലും അവരെ ലീല അസഭ്യം പറയുകയായിരുന്നു. പിന്നീട് പ്രദേശത്തെ ഗ്രാമപഞ്ചായത്ത് അംഗം ആര്‍ഷ പ്രശ്നത്തില്‍ ഇടപെട്ടു. അവരെയും ലീന മര്‍ദിച്ചതായാണ് വിവരം. സംഭവത്തില്‍ പത്തനാപുരം പൊലീസ് കേസെടുത്തു. പരാതി വന്നതോടെ ലീല ആശുപത്രിയില്‍ പ്രവേശിച്ചു. അമ്മയും ആശുപത്രിയിലാണ്.



