ദുബായ് :വിസാ അപേക്ഷ- സേവനങ്ങള്‍ക്കുള്ള ഏകീകൃത പ്ലാറ്റ്ഫോമായ അമര്‍ കേന്ദ്രങ്ങള്‍ ഈ വര്‍ഷം ഇത് വരെ ഒരു മില്യണിലധികം ഇടപാടുകള്‍ നടത്തിയെന്ന് അധികൃതര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനം വര്‍ദ്ധനവാണ് ഇടപാടുകളില്‍ രേഖപ്പെടുത്തിയതെന്ന് അമര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ കസ്റ്റമര്‍ ഹാപ്പിനസ് ഡയറക്ടര്‍ മേജര്‍ സാലിം ബിന്‍ അലി പറഞ്ഞു. എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള താമസ വിസകള്‍ -എന്‍ട്രി പെര്‍മിറ്റുകളും സന്ദര്‍ശക വിസകളും അനുവദിക്കല്‍, വിസകള്‍ റദ്ദാക്കല്‍, വര്‍ക്ക് എന്‍ട്രി പെര്‍മിറ്റുകള്‍, സ്റ്റാറ്റസ് പരിഷ്‌ക്കരണം (ജോലി – താമസം – സന്ദര്‍ശനം) അഭ്യര്‍ത്ഥന- ഇടപാടുകളും മറ്റു ഇതര സര്‍ക്കാര്‍ സേവനങ്ങളും ഏറ്റവും വേഗത്തില്‍ ഉപഭോക്താവിന് ഒരേ സ്ഥലത്തില്‍ നിന്ന് ലഭ്യമാവുന്ന കേന്ദ്രങ്ങളാണ് അമര്‍ സെന്ററുകള്‍.
893 ഇമാറാത്തികള്‍ അമര്‍ സെന്ററുകളില്‍ ജോലി ചെയ്യുന്നുന്നുണ്ടെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റന്റ് ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി പറഞ്ഞു. ദുബായിലെ വിവിധ ഇടങ്ങളിലുള്ള 71 സെന്ററുകളിലാണ് ഇവര്‍ ജോലിയെടുക്കുന്നത്.
വിപുലമായ ഡിജിറ്റല്‍ ഉപകരണങ്ങളാല്‍ സജ്ജീകരിച്ചതുമാണ് അമര്‍ സെന്ററുകള്‍. പുതിയ കേന്ദ്രത്തിന് മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി കോഫി ഷോപ്പ് , വിശ്രമിക്കാനുള്ള സ്ഥലം എന്നീ സൗകര്യങ്ങളുമുണ്ട്.



