കാസര്‍കോട്: സമസ്ത സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന സി. എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് തളങ്കര മാലി ക് ദിനാര്‍ ജുമുഅ മസ്ജിദ് ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി, കീഴൂര്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി എന്നിവര്‍ അറിയിച്ചു.
സി.എം. അബ്ദുല്ല മൗലവിയെ പരാമര്‍ശിച്ച് മരുമകന്‍ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ സി.ബി.ഐക്ക് നല്‍കിയ മൊഴിയെ അടിസ്ഥാനപ്പെടുത്തി ചെമ്പി രിക്ക ജമാഅത്ത് കമ്മിറ്റി ഇരുവരെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തിയിരുന്നു. മധ്യസ്ഥരായി രണ്ടുപേരും ചെമ്പിരിക്ക ജമാഅത്ത് കമ്മി റ്റിയുടെ അഞ്ചു പേരുമാണ് ഖാദിയുടെ മകന്‍ ശാഫിയുമായും മരുമകന്‍ മുഹമ്മദ് അബ്ദുല്‍ ഖാദറുമായും പ്രത്യേകം ചര്‍ച്ച നടത്തിയത്. ഇവരുടെ കൂടെ വേറെ കുറച്ചാളുകളും ഉണ്ടായിരുന്നു. ചര്‍ച്ചക്കിടെ സി.എം.അബ്ദുല്ല മൗലവി കൊല്ലപ്പെടുന്നതിന് തലേന്ന് രാത്രി 2010 ഫെബ്രുവരി 13ന് നടന്ന ജമാഅത്ത് കമ്മിറ്റി യോഗത്തില്‍ മൗലവിയെ അസ്വസ്ഥനായി കാണപ്പെട്ടുവെന്നും യോഗം കഴിയുന്നതിന് മുമ്പേ തന്നെ അദ്ദേഹം ഇറങ്ങിപ്പോയെന്നുമുള്ള, മുഹമ്മദ് അബ്ദുല്‍ ഖാദര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൊടുത്ത മൊഴിയുടെ പകര്‍പ്പ് ശാഫി യോഗത്തില്‍ ഹാജരാക്കി.
അതേസമയം 13ന് നടന്ന യോഗത്തില്‍ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ പങ്കെടുത്തിട്ടില്ല എന്ന് മിനുട്സ് ഹാജാരാക്കി ശാഫി പറയുകയും ചെയ്തു. യോഗത്തില്‍ സംബന്ധിച്ച മറ്റൊരു വ്യക്തി യോഗം നടപടികള്‍ എല്ലാം കഴിഞ്ഞ തിന് ശേഷമാണ് ഖാദി മടങ്ങിയതെന്നും യോഗം കഴിഞ്ഞ ഉടനെ സ്ഥാപനവുമായി ബന്ധപ്പെട്ട് ഖാദിയുമായി സംസാരിച്ചിരുന്നു എന്നും വ്യക്താമാക്കിയിട്ടുണ്ട്. സദസ്സിന് മുമ്പാകെ ബോധ്യപ്പെട്ട മൊഴിയും ഖാദി ആത്മഹത്യ ചെയ്തു എന്ന തരത്തിലേക്ക് വഴി ചൂണ്ടുന്ന മറ്റു രണ്ട് മൊഴികളും കോടതിയില്‍ തിരുത്താന്‍ മധ്യസ്ഥന്മാര്‍ ആവശ്യപ്പെട്ടെങ്കിലും മുഹമ്മദ് അബ്ദുല്‍ ഖാദര്‍ അതിന് തയ്യാറായില്ലെന്ന് പ്രസ്താവനയില്‍ പറഞ്ഞു.



