കോഴിക്കോട്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടിപ്പിള്‍ ജംപില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യയുടെ അഭിമാനതാരം അബ്ദുല്ല അബൂബക്കറിനും കോച്ച് ഹരികൃഷ്ണണനും ജില്ല സ്പോര്‍ട്സ്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ മാലയിട്ട് സ്വീകരിച്ചു. വൈസ് പ്രസിഡന്റ് റോയ് ജോണ്‍, സെക്രട്ടറി എസ് സുലൈമാന്‍, ടി എം അബ്ദു റഹിമാന്‍, ഇ.കോയ, കെ എം ജോസഫ്, അസോസിയേഷന്‍ പ്രതിനിധികളായ മഹ് റൂഫ് മണലൊടി, വി കെ.തങ്കച്ചന്‍, മുഹമ്മദ് അഷ്റഫ് ,അബ്ദുല്‍ നാസര്‍ എന്നിവര്‍ സംബന്ധിച്ചു.



