കോഴിക്കോട്: മൂന്നുദിവസത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് കൈരളി-ശ്രീ തിയേറ്ററില്‍ തുടക്കമായി. ഫ്രഞ്ച് ചിത്രമായ എ ടെയില്‍ ഓഫ് ലൗ ആന്റ് ഡിസയര്‍ ആയിരുന്നു ആദ്യമായി പ്രദര്‍ശിപ്പിച്ച ചിത്രം. 26ാമത് ഐ.എഫ്.എഫ്.കെയില്‍ സുവര്‍ണ ചകോരം നേടിയ സ്പാനിഷ് ചിത്രം ക്ലാര സോളയായിരുന്നു ഉദ്ഘാടനചിത്രം. നതാലി അല്‍വാരസ് മെസന്‍ ആണ് സംവിധാനം.
മേളയുടെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. മേയര്‍ ബിന ഫിലിപ്പ് അധ്യക്ഷയായിരുന്നു. വിധുബാല, നിലമ്പൂര്‍ ആയിഷ, കുട്ട്യേടത്തി വിലാസിനി, സീനത്ത്, സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരന്‍, പുഷ്പ കല്ലായി, എല്‍സി സുകുമാരന്‍, കബനി ഹരിദാസ്, സീമ ഹരിദാസ് എന്നിവരെ ആദരിച്ചു. ഫെസ്റ്റിവല്‍ പുസ്തകം വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി പ്രകാശനം ചെയ്തു.
കെ.എസ്.എഫ്.ഡി.സി എം.ഡി മായ ഏറ്റുവാങ്ങി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി. അജോയ്, അഞ്ജലി മേനോന്‍, കുക്കു പരമേശ്വരന്‍, ജില്ലാ കലക്ടര്‍ എന്‍. തേജ് രോഹിത് റെഡ്ഢി, താരാ രാമാനുജന്‍, ആയിഷ സുല്‍ത്താന, ഐ.ജി മിനി പ്രസംഗിച്ചു.



