Saturday, November 15, 2025

അന്തര്‍ജില്ലാ വാഹനമോഷണസംഘത്തിലെ മുഖ്യ ആസൂത്രകന്‍ പിടിയില്‍

Must Read

കോഴിക്കോട്: അന്തര്‍ജില്ലാ വാഹനമോഷണ സംഘത്തിന് വാഹനങ്ങള്‍ സ്‌കെച്ച് ചെയ്തു നല്‍കുകയും വാഹനങ്ങള്‍ മോഷണം നടത്തുകയും ചെയ്യുന്ന യുവാവ് പിടിയില്‍. മലപ്പുറം പുളിക്കല്‍ സ്വദേശി അജിത് (21) ആണ് പിടിയിലായത്. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് അജിത്ത് എന്ന് പൊലീസ് പറഞ്ഞു. നഗരത്തില്‍ വര്‍ദ്ധിച്ചു വരുന്ന വാഹനമോഷണങ്ങളെകുറിച്ചും സമാനമായ വാഹനമോഷണ സംഘങ്ങളെ കുറിച്ചും സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.

ഇഷ്ടപ്പെട്ട വാഹനം കണ്ടാലുടന്‍ കിലോമീറ്ററുകളോളം വാഹനത്തെ പിന്‍തുടര്‍ന്ന് ഉടമസ്ഥന്റെ കണ്‍വെട്ടത്തുനിന്നും മാറിയാല്‍ നിമിഷങ്ങള്‍ കൊണ്ട് വാഹനം മോഷ്ടിച്ചെടുക്കുന്ന സംഘത്തില്‍ പെട്ടയാളാണ് പിടിയിലായ അജിത്ത്. ഇത്തരം വാഹനങ്ങള്‍ മറ്റ് മോഷണങ്ങള്‍ക്കായോ അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കടത്തിനായോ ഉപയോഗിച്ചിട്ടുണ്ടോ എന്നും കസബ സബ് ഇന്‍സ്‌പെക്ടര്‍ എസ്. അഭിഷേകിന്റെ നേതൃത്വത്തില്‍ അന്വേഷിച്ചു വരികയാണ്.
വാഹനം സ്‌കെച്ച് ചെയ്തശേഷം കൂട്ടാളികളോടൊപ്പമാണ് വാഹനം ലോക്ക് പൊട്ടിച്ചും കള്ളത്താക്കോലിട്ടും കടത്തിക്കൊണ്ടു പോകുന്നത്.

വയനാട് വൈത്തിരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന വാഹനമോഷണത്തിനും ഇതോടെ തുമ്പുണ്ടായി. വൈത്തിരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്ന പള്‍സര്‍ 220 ബൈക്ക്, പന്നിയങ്കരയില്‍ നിന്നും മോഷണം പോയ ഫസീനോ സ്‌കൂട്ടര്‍ എന്നിവ സിറ്റി ്രൈകം സ്‌ക്വാഡിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. ഹാന്‍ഡ് ലോക്ക് ചെയ്യാത്ത ബൈക്കുകളും സ്‌കൂട്ടറുകളുമാണ് എളുപ്പത്തില്‍ മോഷ്ടിക്കാന്‍ കഴിയുന്നതെന്നും പ്രതി സമ്മതിച്ചു. പ്രതിയുടെ കൈയ്യില്‍ നിന്നും മൂന്ന് കള്ളത്താക്കോലുകളും പോലീസ് പിടിച്ചെടുത്തു. ഇതിലെ ഒരു താക്കോല്‍ ഉപയോഗിച്ചാണ് പ്രതിയും സംഘവും ഫസീനോ സ്‌കൂട്ടര്‍ മോഷണം നടത്തിയത്.

ആവശ്യം കഴിഞ്ഞാല്‍ ഹൈവേയുടെ അരികിലും ആളോഴിഞ്ഞ സ്ഥലങ്ങളിലും ഉപേക്ഷിക്കാറാണ് പതിവ്. ഇഷ്ടപ്പെട്ട വാഹനം തുടര്‍ന്നും ഉപയോഗിക്കുന്നതിനായി ആളുകള്‍ക്ക് സംശയം തോന്നാത്ത വിധം റോഡരികില്‍ പാര്‍ക്ക് ചെയ്തിടുകയാണ് ചെയ്യാറ്. പാളയത്തുനിന്നും അറസ്റ്റ് ചെയ്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ കഥകള്‍ പുറത്തുവന്നത്.

സിറ്റിക്രൈം സ്‌ക്വാഡ് അംഗങ്ങളായ മനോജ് എടയേടത്ത്, എം.ഷാലു, എ.പ്രശാന്ത്കുമാര്‍, സി.കെ.സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img