മംഗളൂരു:മുംബൈ പൻവേലിൽ നിന്നുള്ള ദുറന്തോ എക്സ്പ്രസ് ട്രെയിനിൽ മംഗളൂരു ജങ്ഷൻ സ്റ്റേഷനിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്ന് അനധികൃത പണവും സ്വർണവും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.കോടി രൂപയും 40 ലക്ഷം രൂപ വിലവരുന്ന സ്വർണവുമാണ് പിടികൂടിയത്.ഇതുമായി ബന്ധപ്പെട്ട് യാത്രക്കാരൻ മഹേന്ദ്ര സിങ് റാവുവിനെ(33) കസ്റ്റഡിയിലെടുത്തു.
റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ മുന്നോടിയായി കർണാടകയിൽ റയിൽവെ സ്റ്റേഷനുകളിൽ ഇന്നുമുതൽ സുരക്ഷാ പരിശോധന കർശനമാണ്.ഇതിന്റെ ഭാഗമായി ബാഗ് പരിശോധനക്കിടെയാണ് മഹേന്ദ്ര കുടുങ്ങിയത്.കൂടുതൽ അന്വേഷണം നടത്തിവരികയാണ്.



