Tuesday, January 20, 2026

അതിദാരിദ്യ നിര്‍ണ്ണയ പ്രക്രിയയുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ്

Must Read

കോഴിക്കോട്: തലക്കുളത്തൂര്‍ ഗ്രാമഞ്ചായത്ത് അതിദാരിദ്യ നിര്‍ണ്ണയ പ്രക്രിയയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടന്നു. അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി വിഭാഗത്തിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി പ്രമീള ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഡോ.ലജിന, ഡോ രഞ്ജിത്ത് ചന്ദ്ര, ഡോ ടെസ്റ്റി മിറിന്‍ എന്നിവര്‍ രോഗികളുടെ ആരോഗ്യ പരിശോധന നടത്തി മരുന്ന് നല്‍കി. ക്യാമ്പില്‍ 26 കുടുംബങ്ങള്‍ പങ്കെടുത്തു.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജിത കെ.ജി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ കോരാമ്പ്ര, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഐ. പി ഗീത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമ ടി. കെ, കെ. പി ഗിരിജ, അസി. സെക്രട്ടറി റീജ, വി.ഇ.ഒ ജ്യോതി തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img