


കോഴിക്കോട്: അതിഥി തൊഴിലാളികളുടെ താമസ സ്?ഥലത്ത്
അതിക്രമിച്ച് കയറി പണവും മൊബൈല്‍ ഫോണുകളും മറ്റും മോഷ്ടിക്കുന്നത് പതിവാക്കിയ മൂന്നംഗ കവര്‍ച്ചാ സംഘം റിമാന്‍ഡില്‍. കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് ചേലിക്കര വീട്ടില്‍ മുഹമ്മദ് ജിംനാസ്,ചേലേമ്പ്ര ചേലൂപാടം മരക്കാംകാരപറമ്പ് രജീഷ്, മൂടാടി മുചുകുന്ന് പുളിയഞ്ചേരി കിഴക്കെ വാര്യം വീട്ടില്‍ ഷാനിദ്എന്നിവരാണ് റിമാന്‍ഡിലായത്. ഇന്നലെ മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിരന്തരം അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോകുന്ന സാഹചര്യത്തില്‍ സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് രഹസ്യ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. മെഡിക്കല്‍ കോളേജിന്സമീപം ഒരു താമസസ്ഥലത്ത് നിന്നും മോഷ്ടിച്ച എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചത് സിസിടിവി യില്‍കുടുങ്ങിയിരുന്നു. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് പരിസരത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ റൂമില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുന്നതിനിടെ തൊഴിലാളികള്‍ ജിംനാസിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ജിംനാസിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ നടത്തിയ പരിശോധനയിലാണ് പാളയത്തുള്ള ലോഡ്ജില്‍ ഒളിച്ചു കഴിയുകയായിരുന്ന ഷാനിദിനെയും രജീഷിനെയും പോലീസ് പിടികൂടുന്നത്.



