പാലക്കാട്: അട്ടപ്പാടി മധു കേസില്‍ പതിനഞ്ചാം സാക്ഷിയും കൂറുമാറി .പ്രോസിക്യൂഷന്‍ സാക്ഷിയായ മെഹറുന്നിസയാണ് കൂറുമാറിയത്.രഹസ്യമൊഴി നല്‍കിയ വ്യക്തിയാണ് മെഹറുന്നിസ.ഇതോടെ മധു വധക്കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം അഞ്ചായി.
മധുവധക്കേസില്‍ നേരത്തെ രഹസ്യ മൊഴിനല്‍കിയ 10,11,12,14 സാക്ഷികള്‍ കൂറുമാറിയിരുന്നു.13-ാം സാക്ഷി സുരേഷ് ആശുപത്രിയിലായതിനാല്‍ കേസിന്റെ വിസ്താരം പിന്നീട് നടക്കും.
സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നതായി മധുവിന്റെ കുടുംബം ആരോപിച്ചു.



