കോഴിക്കോട്: പാചകവാതകത്തിന്റെ വില കുത്തനെ കൂട്ടിയ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പൊതുസ്ഥലത്ത് അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ പുതിയ ബസ്് സ്റ്റാന്റ് പരിസരത്ത് നടന്ന സമരം ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.പി സലിം അധ്യക്ഷനായി. പി.എം അബ്ദുറഹിമാന്‍, എം.ബി ബാബുരാജ്, കെ.സി ശോഭിത, അല്‍ഫോന്‍സ മാത്യു, ജോയ് പ്രസാദ് പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
കരുവശ്ശേരി മണ്ഡലം നടത്തിയ സമരം കെ.പി.സി.സി നിര്‍വാഹകസമിതി അംഗം കെ.പി ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. ആനന്ദന്‍ അധ്യക്ഷനായി. പെരുവയല്‍ മണ്ഡലം കമ്മിറ്റി നടത്തിയ സമരം ഡി.സി.സി അംഗം സി.എം സദാശിവന്‍ ഉദ്ഘാടനം ചെയ്തു.എന്‍. അബൂബക്കര്‍ അധ്യക്ഷനായി.
അത്തോളിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രമേഷ്ബാബു വയനാടന്‍കണ്ടി അധ്യക്ഷനായി. മാവൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.പി കേളുക്കുട്ടി ഉദ്ഘാടനം ചെയ്തു. വി.എസ് രഞ്ജിത്ത് അധ്യക്ഷനായി.



