Monday, December 15, 2025

അടിമാലി താലൂക്ക് ആശുപത്രി സൂപ്രണ്ടും സീനിയര്‍ ഡോക്ടര്‍മാരും തമ്മില്‍ ചേരിപ്പോര്: പ്രവര്‍ത്തനം താറുമാറായി: വലഞ്ഞ് രോഗികള്‍

Must Read

അടിമാലി : അടിമാലി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തമ്മിലുള്ള ചേരിപ്പോര് മൂലം താലൂക്ക് ആശുപത്രി പ്രവര്‍ത്തനം താറുമാറായി. പോര് പരിഹരിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ആശുപത്രി വികസന സമിതി അംഗങ്ങളും രണ്ടുതവണ അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല.
ആശുപത്രി സൂപ്രണ്ടും സീനിയര്‍ ഡോക്ടര്‍മാരും രണ്ട് ചേരിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതാണ് ഇവിടത്തെ പ്രതിസന്ധിക്ക് കാരണം. ഇതിന് ശാശ്വത പരിഹാരം ഉണ്ടായാല്‍ മാത്രമേ ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമായി നടക്കുകയുള്ളൂ.
ഓപ്പറേഷന്‍ തിയേറ്റര്‍ ഓരോ വിഭാഗത്തിനും പ്രത്യേക ദിവസങ്ങള്‍ ക്രമീകരിച്ച് നല്‍കിയിട്ടുണ്ട് ഇതിനു വിരുദ്ധമായി ചില സീനിയര്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമായി ആരോപിക്കുന്നത് . ഇതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ തമ്മില്‍ ഓപ്പറേഷന്‍ തീയേറ്ററിനു മുമ്പില്‍ ഏറ്റുമുട്ടിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് അനുരഞ്ജന ചര്‍ച്ച നടത്തിയത്.
അത്യാഹിതവിഭാഗത്തില്‍ ജീവനക്കാരുടെ അഭാവം മൂലം രോഗികള്‍ ദുരിതമനുഭവിക്കുകയാണ്. അപകടത്തില്‍പ്പെട്ട എത്തുന്നവരെ പോലും പരിചരിക്കാന്‍ ജീവനക്കാര്‍ ഇല്ലാത്ത അവസ്ഥയാണ് എന്നാല്‍ ഓപ്പറേഷന്‍ അനുബന്ധ ജോലികള്‍ക്ക് ജീവനക്കാരെ തിരക്കോട് തിരക്കാണ് . ഇവിടെ ജോലിക്ക് ജീവനക്കാര്‍ തമ്മില്‍ മത്സരമാണ്.
അതേസമയം സര്‍ജറിക്ക് വരുന്ന രോഗികളുടെ ബന്ധുക്കളില്‍ നിന്നും തുക കൈപ്പറ്റുന്നതായി പരക്കെ ആക്ഷേപം നിലനില്‍ക്കുന്നു. കഴിഞ്ഞ മാര്‍ച്ച് 31ന് ജോലിയില്‍നിന്നു നേഴ്‌സിംഗ് അസിസ്റ്റന്റ് ആയി വിരമിച്ച ജീവനക്കാരന്‍ സന്നദ്ധ സേവനത്തിനായി തയ്യാറായി വന്നിരുന്നു. ആശുപത്രി സൂപ്രണ്ട് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുമായി ആലോചിച്ച് താല്‍ക്കാലികമായി സേവനം അനുഷ്ഠിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ ചില ഡോക്ടര്‍മാര്‍ ,ജീവനക്കാര്‍ തുടങ്ങിയവര്‍ രംഗത്തുവന്നതോടെ ജീവനക്കാരന്‍ സേവനം വേണ്ടെന്നുവച്ചു. ചേരിപ്പോരു മൂലം മറ്റു നാട്ടില്‍ നിന്ന് വരുന്ന ഡോക്ടര്‍മാരും ജീവനക്കാരും ഇവിടെ ജോലി ചെയ്യാന്‍ തയ്യാറാകുന്നില്ല . മൂന്നുമാസത്തിനിടെ 6 ഡോക്ടര്‍മാരും നാല് നഴ്‌സും ജീവനക്കാരും ജോലിയില്‍ പ്രവേശിച്ച് നീണ്ട ലീവിലാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img