Saturday, December 13, 2025

അഗ്നിപഥ് പ്രതിഷേധത്തിടെ കൊല്ലപ്പെട്ട യുവാവിന്റെ ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

Must Read

ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്ദരാബാദില്‍ അഗ്നിപഥ്തിനെതിരായി നടന്ന പ്രതിഷേധത്തിനിടെ വെടിയേറ്റുമരിച്ച യുവാവിന്റെ കുടുംബത്തിന് 25ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തെലുങ്കാന സര്‍ക്കാര്‍. ഇന്നലെയാണ് വാറങ്ങല്‍ ജില്ലയിലെ ദബീര്‍പേട്ട് സ്വദേശിയായ ഡി രാഗേഷ് (22) എന്ന യുവാവ് റെയില്‍വെ പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. മരണത്തില്‍ അനുശോചനം അറിയിക്കുന്നെന്നും കുടുംബത്തിന് 25 ലക്ഷം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അറിയിച്ചു.
‘കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഇരയായ രാഗേഷിന്റെ മരണത്തില്‍ അനുശോചനം അറിയിക്കുന്നു. കുടുംബത്തിന് 25 ലക്ഷം ധനസഹായം നല്‍കുകയും കുടുംബത്തിലെ അര്‍ഹരായവര്‍ക്ക് അവരുടെ യോഗ്യതക്കനുസരിച്ചുള്ള സര്‍ക്കാര്‍ ജോലി നല്‍കും.’ മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. കൂടാതെ തെലങ്കാനയിലെ കുട്ടികളെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ട്വീറ്റില്‍ പറയുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img