ന്യൂഡല്‍ഹി-അഗ്നിപഥിനെതിരേ നടക്കുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും കരസേനാ മേധാവിയുമായ ജനരല്‍ വി.കെ.സിങ്.അഗ്നിപഥ് പദ്ധതി ഇഷ്ടമല്ലാത്തവര്‍ സേനയില്‍ ചേരേണ്ടതില്ലെന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നടന്ന ഒരു പരിപാടിക്കിടയില്‍ അദ്ദേഹം പ്രതികരിച്ചു.
ആരേയും നിര്‍ബന്ധിക്കില്ലെന്നും താത്പര്യമുള്ളവര്‍ മാത്രം സ്വന്തം ഇഷ്ടപ്രകാരം സേനയില്‍ ചേര്‍ന്നാല്‍ മതിയെന്നും ജനറല്‍ സിങ് പറഞ്ഞു.അഗ്നിപഥ് പദ്ധതി ഇഷ്ടമായില്ലെങ്കില്‍ നിങ്ങള്‍ ചേരേണ്ടതില്ലെന്നും ആരാണ് നിങ്ങളെ നിര്‍ബന്ധിക്കുന്നതെന്നും അദ്ദേഹം പ്രതിഷേധക്കാരോട് ചോദിച്ചു.യോഗ്യതാമാനദണ്ഡങ്ങള്‍ പാലിക്കുന്നവരെ മാത്രമേ പദ്ധതിയിലേയ്ക്ക് തിരഞ്ഞെടുക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.പ്രതിപക്ഷം രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ജനറല്‍ സിങ് കുറ്റപ്പെടുത്തി.രാഹുല്‍ ഗാന്ധിക്കെതിരായ ഇ.ഡി നടപടിയില്‍ അസ്വസ്ഥരായതിനാലാണ് അവര്‍ മോദി സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങളില്‍പ്പോലും തെറ്റ് കണ്ടെത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ യുവാക്കള്‍ക്കും മറ്റും നിര്‍ബന്ധിത സൈനിക പരിശീലനം നല്‍കണമെന്ന ആവശ്യം കഴിഞ്ഞ 40 വര്‍ഷമായി മുന്നോട്ടുവെക്കുന്നതാണെന്ന് ജനറല്‍ സിങ് കൂട്ടിച്ചേര്‍ത്തു.
അഗ്നിപഥ് പദ്ധതി പ്രകാരം 17 മുതല്‍ 21 വയസ്സുവരെ പ്രായമുള്ള യുവാക്കളെ നാലുവര്‍ഷത്തേയ്ക്ക് സേനയില്‍ റിക്രൂട്ട് ചെയ്യാനും അവരില്‍ 25%പേരെ 15 വര്‍ഷത്തേയ്ക്ക് കൂടി നിലനിര്‍ത്താനും വ്യവസ്ഥ ചെയ്യുന്നു.2022ല്‍ റിക്രൂട്ട്‌മെന്റിനുള്ള പ്രായപരിധി 23 വയസ്സായി സര്‍ക്കാര്‍ ഉയര്‍ത്തി.ബിഹാര്‍,ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധങ്ങളാണ് പദ്ധതിക്കെതിരേ ഉയരുന്നത്.സ്വന്തം വിരമിക്കല്‍ മാറ്റിവെക്കാന്‍ കോടതിയില്‍ പോയയാളാണ് യുവാക്കളോട് 23-ാം വയസ്സില്‍ വിരമിക്കാന്‍ പറയുന്നതെന്ന് ജനറല്‍ സിങിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു



